
കള്ളാർ.കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ 49-ാം സംസ്ഥാന സമ്മേളനം മെയ് 25, 26, 27 തീയതികളിൽ കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കുന്നത്തിൻ്റെ ഭാഗമായി ലഹരിക്കെതിരേ കായിക ലഹരി എന്ന ആശയത്തിലൂന്നി കള്ളാർ മാക്സ് സ്പോർട്സ് സെൻ്റർ ടർഫിൽ വെച്ച് ഫ്ലഡ് ലൈറ്റ് സൗഹൃദ ക്രിക്കറ്റ് ടൂർണമെൻ്റ് നടന്നു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ,റിട്ട. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി.പി പ്രസന്നൻ, സ്വാഗത സംഘം ജനറൽ കൺവീനർ എൻ വി സത്യൻ, കെ.എഫ്.പി.എസ്. എ ജില്ലാ പ്രസിഡൻ്റ് കെ എൻ രമേശൻ , ജില്ലാ സെക്രട്ടറി
പി.സി യശോദ ,സംസ്ഥാന കമ്മിറ്റി അംഗം എം ചന്ദ്രൻ ജില്ലാ ജോ:സെക്രട്ടറി ടി.എം സിനി, ജില്ലാ ട്രഷറർ കെ. ധനഞ്ജയൻ, മേഖലാ ഭാരവാഹികളായ കെ. രാജു, വി വി പ്രകാശൻ വിനീത് വി, എം എസ് സുമേഷ് കുമാർ,
വിനീത് ബി,സുജിത്ത്, പ്രവീൺ കുമാർ വിവിധ വനം സെക്ഷനുകളിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ആർ .ബാബു, ബി.സേസപ്പ, കെ എൻ ലക്ഷ്മണൻ, കെ. ആർ വിജയനാ ഥ് , കെ എ ബാബു, എസ് പുഷ്പാവതി, കെ.ജയകുമാർ , ബി എസ് വിനോദ്കുമാർ കെ. ആർ ഷനോജ് ജി എസ് പ്രവീൺ കുമാർ തുടങ്ങിയരും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ , ഡ്രൈവേഴ്സ് ടീം താൽക്കാലിക വനം ജീവനക്കാർ, സർപ്പ ടീം അംഗങ്ങൾ, റാണിപുരം ഇക്കോ ടൂറിസം കേന്ദ്രം ജീവനക്കാർ തുടങ്ങി ജില്ലയിലെ വനം വകുപ്പ് ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത വാശിയേറിയ മത്സരം കാണികളിൽ ആവേശമുണർത്തി.