
ഉപ്പള.ജീവകാരുണ്യ പ്രവർത്തനങ്ങൾ മാത്രമല്ല കെ.എം.സി.സിയുടെ സംഘാടകത്വവും ഇതര സംഘടനകൾക്ക് മാതൃകയാണെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ അഭിപ്രായപ്പെട്ടു.
ജീവകാരുണ്യ സാമൂഹ്യ പ്രവർത്തനങ്ങൾ ജീവവായു പോലെ കാണുന്ന അവർ സ്വന്തം മറന്ന് അപരൻ്റെ ജീവിതത്തിൽ കൈത്താങ്ങാവുകയാണ്.
ഇത്തരത്തിലുള്ള കാരുണ്യ പ്രവർത്തനങ്ങൾ ലോകത്ത് ഒരു സംഘടനകൾക്കും അവകാശപ്പെടാനാകില്ലെന്നും അദേഹം കൂട്ടിച്ചേർത്തു.
കെ.എം.സി.സി- ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മീഞ്ച പഞ്ചായത്തിനുള്ള മെഡിക്കൽ ഓക്സിജൻ ഉപകരണം കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദേഹം.
മുസ് ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ ഉദ്ഘാടനം ചെയ്തു.
മുതിർന്ന കെ.എം.സി.സി നേതാവ് ഇബ്രാഹീം ഇബ്ബു അധ്യക്ഷനായി.
മുസ് ലിം ലീഗ് മണ്ഡലം ജന. സെക്രട്ടറി എ.കെ. ആരിഫ് സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് മണ്ഡലം ട്രഷറർ യു.കെ സൈഫുള്ള തങ്ങൾ, അബ്ദുല്ല മാദേരി, മുഹമ്മദ് ഹനീഫ് പി.കെ,റഹ്മാൻ ഗോൾഡൻ, ഉമ്മർ സൂപ്പി, താജുദ്ധീൻ കടമ്പാർ, ഷെരീഫ് ചിനാല, മുഹമ്മദ് കുഞ്ഞി എ, സിറാജുദ്ധീൻ മാസ്റ്റർ, കെ.എം.സി.സി ജിദ്ദ മക്ക മഞ്ചേശ്വരം മണ്ഡലം ട്രഷറർ മുഹമ്മദലി ഹൊസങ്കടി,
ഹസ്സൻ ബസ്താനി, വൈസ് ചെയർമാൻ ഉസ്മാൻ ബായാർ, അബ്ദുൽ റഹ്മാൻ പച്ചിലംപാറ, ഹനീഫ് കൽപ്പാറ, മൊയ്തീൻ ഹൊസങ്കടി, സർഫറാസ് ബന്തിയോട്, ഐ.മുഹമ്മദ് റഫീഖ് സംസാരിച്ചു.