
ഉപ്പള.സാമൂഹിക,ജീവകാരുണ്യ മേഖലയിൽ നിസ്വാർത്ഥ സേവനവുമായി മുന്നേറുന്ന
കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി റമദാൻ റിലീഫിൻ്റെ ഭാഗമായി വിവിധ ധന സഹായങ്ങൾ വിതരണം ചെയ്തു.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലായി രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്ക് ചികിത്സാ സഹായം, ഭവന സഹായം, വിദ്യാഭ്യാസ സഹായം എന്നിവ ഉൾപ്പെടെ 3,50,000 രൂപയുടെ ധന സഹായങ്ങളാണ് കൈമാറിയത്.
ഉപ്പള സി.എച്ച്. സൗധത്തിൽ ചേർന്ന ചടങ്ങിൽ വിവിധ പഞ്ചായത്ത് ലീഗ് ഭാരവാഹികൾ സഹായം ഏറ്റുവാങ്ങി.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡൻ്റ് അസീസ് മെരിക്കെ റിലീഫ് സംഗമം ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സീനിയർ നേതാവ് ഇബ്രഹീം ഇബ്ബു അധ്യക്ഷനായി.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ജന.സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു.
മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ട്രഷറർ സയ്യിദ് യു.കെ. സൈഫുള്ള തങ്ങൾ അൽ ബുഖാരി അനുഗ്രഹപ്രഭാഷണം നടത്തി.
മുസ് ലിം ലീഗ് മണ്ഡലം ഭാരവാഹികളായ അബ്ദുല്ല മാദേരി, സെഡ്.എ കയ്യാർ, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ ബി.എൻ.മുഹമ്മദലി, ഷാഹുൽ ഹമീദ് ബന്തിയോട്, അഷ്റഫ് സിറ്റിസൺ, അബ്ദുല്ല കജ, ബി.എ അബ്ദുൽ മജീദ്, താജുദ്ധീൻ കടമ്പാർ, അസീസ് കളായി, ഇ.കെ മുഹമ്മദ് കുഞ്ഞി, അഷ്റഫ് അമേക്കള, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി റഹ്മാൻ ഗോൾഡൻ, എം.എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് സർഫറാസ് ബന്തിയോട്, കെ.എം.സി.സി നേതാക്കളായ ഇബ്രാഹീം ബേരിക്ക, കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം ട്രഷറർ മമ്മാലി ഹൊസങ്കടി, ഹസൻ ബസ്താനി,സലീം കടമ്പാർ, അബ്ദുൽ റഹിമാൻ പച്ചിലം പാറ, മൊയ്തീൻ ഹൊസങ്കടി, ഹനീഫ് ഹേരൂർ, ത്വാഹിർ ബി.ഐ, ഐ.മുഹമ്മദ് റഫീഖ് സംബന്ധിച്ചു.