
കുമ്പള.മദ്റസാ പൊതു പരീക്ഷയിൽ കൊടിയമ്മ ജമാഅത്ത് പരിധിയിലെ വിവിധ മദ്റസകളിൽ നിന്നും ടോപ് പ്ലസ് വിജയം നേടിയ വിദ്യാർഥികളെ കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി അനുമോദിച്ചു.
സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ കൊടിയമ്മ ഖത്തീബ് മഹ്മൂദ് സഅദി പ്രാർത്ഥന നടത്തി.
കൊടിയമ്മ ജമാഅത്ത് ജന.സെക്രട്ടറി പി.എ അബൂബക്കർ പൂക്കട്ട ഉദ്ഘാടനം ചെയ്തു.
കൊടിയമ്മ ഗ്ലോബൽ കെ.എം.സി.സി പ്രസിഡൻ്റ് സാദിഖ് പൂക്കാര അധ്യക്ഷനായി.
മുസ് ലിം ലീഗ് കുമ്പള പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ബാസ് കൊടിയമ്മ,മണ്ഡലം പ്രവർത്തക സമിതി അംഗം അഷ്റഫ് കൊടിയമ്മ, മുസ്ലിം ലീഗ് വാർഡ് ജന.സെക്രട്ടറി ഐ.മുഹമ്മദ് റഫീഖ്, ജമാ അത്ത് ട്രഷറർ കെ.കെ അബ്ബാസ് ഹാജി, ഗ്ലോബൽ കെ.എം.സി.സി നേതാക്കളായ റഊഫ് പൂക്കട്ട, അബ്ദുൽ റഹിമാൻ കുദിരക്കണ്ടം,കരീം പൂക്കട്ട, അൻസാർ എം.എച്ച്, യൂസുഫ്കൊടിയമ്മ,അബൂബക്കർ ചെങ്കിനടുക്ക,സിദ്ധീഖ് സി.എം, നൗഫൽ മൈങ്കൂടൽ, അബ്ബാസ് മഡുവം സംസാരിച്ചു.