
കുമ്പള.മൊഗ്രാലിൽ അടച്ചിട്ട സർവീസ് റോഡ് തുറന്നെങ്കിലും കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് റോഡിൽ കയറാതെ ദേശീയപാതയിലൂടെ തന്നെ ഓടുന്നതായി പരാതി.
അറ്റകുറ്റപ്പണികളുടെ പേരിൽ കഴിഞ്ഞ ഇരുപത് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു മൊഗ്രാൽ ടൗൺ സർവീസ് റോഡ്. ഇത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
നാട്ടുകാർ യു.എൽ.സി.സി അധികൃതരുമായി ചർച്ച നടത്തിയതോടെ താൽക്കാലികമായി ഇന്നലെ റോഡ് തുറന്നുകൊടുത്തു. എന്നാൽ കെ.എസ്.ആർ.ടി.സി ബസുകൾ ഇതുവഴി ഓടാത്തത് യാത്രക്കാർക്ക് ദുരിതമായി. യാത്രക്കാർ പൊരിവെയിലത്ത് പെറുവാഡ്,കൊപ്പളം സ്റ്റോപ്പുകളിൽ ബസ് കാത്തു നിൽക്കേണ്ട അവസ്ഥയിലായിരുന്നു.
ഓട്ടോ പിടിച്ചായിരുന്നു യാത്രക്കാർ പലരും ഇവിടേക്ക് എത്തിയിരുന്നത്.