
കുമ്പള.ദേശീയ പാത തലപ്പാടി – ചെങ്കള റീച്ചിൽ താൽകാലിക ടോൾ കളക്ഷൻ പോയിൻ്റ് നിർമിക്കാൻ നീക്കം.
കുമ്പള പാലത്തിന് സമീപം ആരിക്കാടി കടവത്ത് ഗേറ്റിന് സമീപമാണ് ടോൾ ബൂത്ത് നിർമിക്കുന്നത്.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ യൂത്ത് ലീഗ് പ്രവർത്തകരും നാട്ടുകാരടക്കമുള്ള നൂറോളം ആളുകൾ പ്രവൃത്തി തടയാനെത്തി.
കരാർ കമ്പനി അധികൃതർ ടോൾ ബൂത്ത് നിർമിക്കുന്ന കാര്യം രഹസ്യമാക്കി വെച്ചിരുന്നു.
ഒരു കാരണവശാലും ഇവിടെ ടോൾ ബൂത്ത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു.
പെരിയയിലെ ടോൾഗേറ്റ് പ്രവർത്തനം തുടങ്ങുന്നതു വരെയുള്ള താൽകാലിക സംവിധാനമാണ് ഇതെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
അതേ സമയം ആരിക്കാടിയിൽ ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കുമെന്ന് എ.കെ.എം അഷ്റഫ് എം.എൽ.എ പറഞ്ഞു. ഇതു സംബന്ധിച്ച്
ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി , മുഖ്യമന്ത്രി പിണറായി വിജയൻ ,ദേശീയ പാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി, രാജ്മോഹൻ ഉണ്ണിത്താൻ
എം.പി എന്നിവർക്ക് എം.എൽ. എ കത്തയച്ചു.