
കുമ്പള.കുമ്പള പഞ്ചായത്ത് സെക്രട്ടറിയുടെ ഏക പക്ഷീയമായ നടപടിയും പിടിവാശിയും ഭരണ സമിതി അംഗങ്ങളോടുള്ള നിസഹകരണവും കുമ്പള പഞ്ചായത്തിൽ ഭരണ പ്രതിസന്ധി രൂക്ഷമാകുന്നു.
ഇതേ തുടർന്ന് കഴിഞ്ഞ 10-നുശേഷം മൂന്ന് ഭരണസമിതി യോഗങ്ങളാണ് മാറ്റിവെച്ചത്. ഭരണസമിതി യോഗം
നടക്കാനുള്ള അറിയിപ്പ് വൈകിയാണ് സെക്രട്ടറി നൽകുന്നതെന്നാണ് ആരോപണം.
മൂന്ന് ദിവസം മുമ്പ് അറിയിപ്പ് നൽകണമെന്നാണ് ചട്ടം. യോഗം നടക്കുന്നതിൻ്റെ
തലേന്നാണ് സെക്രട്ടറി അറിയിപ്പ് നൽകുന്നതെന്ന് പറയുന്നു.
അതിനാൽ ക്വാറം തികയാതാകുകയും യോഗം മാറ്റിവെക്കേണ്ടതായും വരുന്നു.
പഞ്ചായത്തിന്റെ ദൈനംദിന
ഭരണകാര്യങ്ങൾ നിർവഹിക്കേണ്ട പഞ്ചായത്ത് സെക്രട്ടറി ഫയലുകളിൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുകയോ
ചെയ്യുന്നില്ലെന്നാണ് ഭരണപക്ഷം ആരോപിക്കുന്നത്.
നിലവിലുള്ള സെക്രട്ടറിയുമായി സഹകരിച്ച് മുന്നോട്ടുപോകാൻ കഴിയില്ലെന്നും നടപടിയുണ്ടാകണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ പഞ്ചായത്ത് പ്രസിഡൻ്റിന് കത്ത് നൽകിയിട്ടുണ്ട്.
സെക്രട്ടറിയുടെ പ്രവർത്തന ങ്ങളുമായി ബന്ധപ്പെട്ട്
പഞ്ചായത്ത് ജോ. ഡയറക്ടർക്ക് റിപ്പോർട്ട് നൽകാനൊരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡൻ്റ്. ഭരണസമിതിയുടെ കാലാവധി പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിയിരിക്കെയുണ്ടായ
ഭരണപ്രതിസന്ധി എല്ലാ മേഖലകളെയും ബാധിച്ചിട്ടുണ്ട്. നഗര സ്വഭാവമുള്ള പഞ്ചായത്തെന്ന നിലയിൽ നൂറുകണക്കിന് പദ്ധതികളാണ് തടസ്സപ്പെട്ടിരിക്കുന്നത്.
നഗരത്തിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ ഉദ്ഘാടനം, തെരുവുവിളക്കുകൾ സ്ഥാപിക്കൽ തുടങ്ങിയ പദ്ധതികളും
മുടങ്ങിയിരിക്കുന്നതായി
പഞ്ചായത്തംഗങ്ങൾ പറയുന്നു. കുമ്പള നഗരത്തിൽ ട്രാഫിക് പരിഷ്ണരണത്തിന്റെ ഭാഗമായി നാല്ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പണിതിരുന്നു.
ചില തൽപ്പര കക്ഷികളുടെ ഇടപെടലിൻ്റെ ഫലമായി വെയിറ്റിങ് ഷെൽട്ടറിൻ്റെ ഫയൽ നീക്കുന്ന കാര്യത്തിൽ പക പോക്കൽ നടപടി പോലെയാണ് സെക്രട്ടറി പെരുമാറുന്നത്.
പല പ്രവൃത്തികളുടെയും ലക്ഷകണക്കിന് രൂപയുടെ ബില്ലുകൾ സെക്രട്ടറി അകാരണമായി തടഞ്ഞുവെച്ചിരിക്കുകയാണ്.
പഞ്ചായത്ത് ചട്ടങ്ങൾ കടകവിരുദ്ധമായാണ് സെക്രട്ടറിയുടെ നടപടികളെന്നും പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ചില കേന്ദ്രങ്ങളിൽ നിന്നുള്ള കൃത്യമായ നിർദ്ദേശത്തിൻ്റെ ഭാഗമായി സെക്രട്ടറി ഭരണ പ്രതിസന്ധി സൃഷ്ടിക്കാൻ കരുക്കൾ നീക്കുകയാണെന്നും അതിൻ്റെ ഏറ്റവും വേർഷനാണ് നിലവിലെ സംഭവ വികാസമെന്നും യു.ഡി.എഫ് ആരോപിക്കുന്നു.
അതിനിടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
നഗരത്തിൽ നിർമിച്ച ബസ്
കാത്തിരിപ്പുകേന്ദ്രങ്ങളുടെ
നിർമാണത്തിൽ അഴിമതിയാരോപണം ഉയർന്ന പശ്ചാത്തലത്തിൽ സമഗ്രാന്വഷണം
നടത്തണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡൻ്റ് യു.പി. താഹിറ യൂസഫ് തന്നെ
തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ്, സംസ്ഥാന വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ എന്നിവർക്ക് കത്ത് അയക്കുകയുണ്ടായി.
ഇതോടെ അഴിമതി ആരോപിച്ചവർക്കും സെക്രട്ടറിക്കും ഇക്കാര്യത്തിൽ മിണ്ടാട്ടമില്ലാതായിരിക്കുകയാണ്.