
ഉപ്പള.പൗര പ്രമുഖനും,
ജിദ്ദ-മക്ക കെ.എം.സി.സി വൈസ് ചെയർമാൻ, ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന മഹ്മൂദ് മണ്ണംകുഴി അനുസ്മരണ സംഗമം ബേക്കൂർ നൂറുൽ ഹുദ ഫാളില കാംപസിൽ സംഘടിപ്പിച്ചു. പഠനകാലയളവിലെ സഹപാഠികളും വിവിധ സാമൂഹിക സാംസ്കാരിക മേഖലകളിലെ നേതാക്കളും സംഗമത്തിൽ ഒത്തുചേർന്നു. പ്രദേശത്തെ മത സാംസ്കാരിക സ്ഥാപങ്ങൾ ഉയർന്നു വരുന്നതിലും അശരണർക്ക് അത്താണിയായും വർത്തിക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു അദേഹമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
ഹാറൂൻ അഹ്സനി ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ മുഹമ്മദ് ഖാസിമി, മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുഹമ്മദ് ഹനീഫ് പി.കെ , എസ്.കെ.എം.എം.എ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.ആർ കണ്ടത്താട്, ഇബ്രാഹീം ഹാജി, എ.എച്ച് അസീസ് ഹാജി, ബദ്റുദ്ദീൻ കണ്ടത്തിൽ,മഹ്മൂദ് മണ്ണംകുഴി, നൂറുൽ ഹുദാ ചീഫ് കോ- ഓർഡിനേറ്റർ അബ്ദുൽ ഹമീദ് തോട്ട, ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് ഇബ്രാഹീം ബേരിക്ക, ഹനീഫ് മള്ളങ്കൈ, ശാഹുൽ ചെറുഗോളി, അസീസ് ബേക്കൂർ, സലീം ബുറാഖ്, നൗഫൽ പാറക്കട്ട സംസാരിച്ചു.