
ഉപ്പള.മഞ്ചേശ്വരം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച മംഗൽപാടി പഞ്ചായത്തിലെ മണിമുണ്ട-ഹനുമാൻ നഗർ ഉമ്പായിച്ച മെമ്മോറിയൽ റോഡ് എ.കെ.എം അഷ്‌റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്ഥലം വാർഡ് മെമ്പർ മഹമൂദ് മണിമുണ്ട അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് അംഗം റഹ്മാൻ ഗോൾഡൻ, പഞ്ചായത്തംഗം ഷരീഫ്ടി.എം, അസീം മണിമുണ്ട,കുട്ടി കൃഷ്ണ സ്വാമി,ഹസൻബസ്താനി,
മാധവ,കൃഷ്ണപ്പ,നളിനി ടീച്ചർ, ജയരാമ,നിസാർപള്ളം,ശിഹാബ്മണിമുണ്ട,ഹമീദ്,ഹസ്സൻ,വാസു,
ഷബീർ,ദാമോദർ,ജഗദീഷ്,
അഡ്വ:സുദർശൻ,ഇഖ്ബാൽ പള്ളം,രഞ്ജൻ മാസ്റ്റർ സംസാരിച്ചു.