
ഉപ്പള.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2024-2025സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ നൂറ് ശതമാനം ചിലവ് കൈവരിച്ച് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ 6-ാംമതും എത്താൻ കൃത്യമായ ഇടപെടൽ നടത്തിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷമീന ടീച്ചർ, വൈസ് പ്രസിഡൻ്റ് പി.കെ മുഹമ്മദ് ഹനീഫ് എന്നിവരെ
ആദരിക്കുന്നു
മംഗൽപ്പാടി പഞ്ചായത്ത് 21-ാം വാർഡ് നയബസാർ ശാഖ മുസ് ലിം ലീഗിൻ്റെ നേതൃത്വത്തിൽ ജൂലൈ 3ന് വ്യാഴാഴ്ച രാത്രി 8.30ന് കൈക്കമ്പ മണ്ണം കുഴി സാഗർ ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്നോഹാദരവ് നൽകും.
ചടങ്ങിൽ എ.കെ.എം അഷ്റഫ് എം.എൽ.എ ഉൾപ്പെടെ മുസ് ലിം ലീഗ് മണ്ഡലം പഞ്ചായത്ത് നേതാക്കൾ സംബന്ധിക്കും.
മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത് കൂട്ടായ പരിശ്രമം നടത്താനായതാണ് ഇത്തരത്തിൽ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നാണ് വിലയിരുത്തൽ.