
ഉപ്പള.മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി നിര്വ്വഹണത്തിൽ നൂറു ശതമാനം ചിലവ് കൈവരിച്ചു സംസ്ഥാനത്ത് ആറാം സ്ഥാനത്തും ജില്ലയിൽ ഒന്നാംമതും എത്തിക്കുന്നതിൽ മികച്ച പ്രവർത്തനം നടത്തി ശ്രദ്ധേയനായ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദ് ഹനീഫിനെ കുവൈറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അനുമോദിച്ചു .
മുസ് ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ടി.എ മൂസ യോഗം ഉദ്ഘാടനം ചെയ്തു.
മുസ് ലിം ലീഗ് 21-ാം വാർഡ് പ്രസിഡന്റ് ബഷീർ അമ്പാർ അധ്യക്ഷനായി.
എ.എ.കെ.എം അഷ്‌റഫ് എം.എൽ.എ മുഖ്യാതിഥിയായി. മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ആരിഫ് മുഖ്യ പ്രഭാഷണം നടത്തി.
മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് അസീസ് മെരിക്കെ, പി.എം സലിം,ഷാഹുൽ ഹമീദ് ബന്ദിയോട്, ഗോൾഡൻ റഹ്മാൻ ,മഹമൂദ് മണ്ണംകുഴി കെ.എം.സി.സി നേതാക്കളായ റിയാസ് അയ്യൂർ,ഹുസ്സൈൻ മച്ചമ്പാടി ,ഫാറൂഖ് പള്ളം , അബ്ദു കോട്ട ,നസീർ അയ്യൂർ, ഹനീഫ് കൈക്കമ്പ, വാർഡ് നേതാക്കളായ ഹനീഫ് കുദുകോട്ടി ,ഫാറൂഖ് അമ്പാർ ,റഫീഖ് നയാബസാർ ,സാദിഖ് കുദ്കോട്ടി,അൻസാർ പള്ളി, ലത്തീഫ് ചാവടി , മജീദ് നയാബസാർ, ലത്തീഫ് കുദുക്കോട്ടി സംസാരിച്ചു.
ഒ.എ അഷ്‌റഫ് സ്വാഗതവും ഇബ്രാഹിം മോമിൻ നന്ദിയും പറഞ്ഞു