
മഞ്ചേശ്വരം.മഞ്ചേശ്വരത്ത് വൻ മയക്കുമരുന്ന് കടത്ത് എക്സൈസ് പിടികൂടി.
അതിർത്തി ചെക്ക് പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ കർണാടക കെ.എസ്.ആർ.ടി. സി ബസിൽ കടത്തുകയായിരുന്ന എം.ഡി എം.എ യുമായാണ് യുവാവ് അറസ്റ്റിലായത്.
139 ഗ്രാം തൂക്കമുണ്ടായിരുന്നു.
കുഞ്ചത്തുരിലെ ഹൈദരലി (40) ആണ് അറസ്റ്റിലായത്.
ഇയാൾ കർണ്ണാടകയിൽ 830 കിലോ കഞ്ചാവ് പിടികുടിയ കേസിലെ പ്രതിയാണെന്ന് എക്സൈസ് അറിയിച്ചു.
കർണാക സകലേശ് പുരത്ത് നിന്നും മയക്കുമരുന്ന് കടത്തികൊണ്ടുവരികയായിരു. മഞ്ചേശ്വരം എക്‌സൈസ് ചെക്ക് പോസ്റ്റിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വാഹന പരിശോധനയ്ക്കിടെയാണ് യുവാവിൻ്റെ കൈയ്യിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്.
ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ ജിനു ജെയിംസ്, പ്രിവൻ്റീവ് ഓഫീസർ ടി.കെ ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർ സജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മയക്കുമരുന്ന് വേട്ട നടന്നത്