
മഞ്ചേശ്വരം.മഞ്ചേശ്വരം ഉദ്യാവരം റെയിൽവേ ഗേറ്റ് (എൽ.സി 291) അറ്റകുറ്റ പ്രവൃത്തിയുടെ ഭാഗമായി പത്ത് ദിവസത്തേക്ക് അടച്ചിടാൻ നീക്കം.
ഇതിനെതിരേ പ്രതിഷേധം വ്യാപകമാകുന്നു.
ദിവസങ്ങളോളം ഗേറ്റ് അടച്ചിട്ടാലുണ്ടാകുന്ന ദുരിതം ചൂണ്ടിക്കാട്ടി റെയിൽവേ ഡിവിഷൻ സൗത്ത് എൻജിനീയർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ നിവേദനം നൽകി.
ഗേറ്റ് അടക്കുന്നതോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, റേഷൻ കടകൾ
കെ.എസ്.ഇ.ബി, മറ്റു സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള ജനങ്ങളുടെ സഞ്ചാരം വഴിമുട്ടുന്ന സ്ഥിതിയാകും.
അറ്റകുറ്റപ്പണികൾ ജനങ്ങളുടെ സൗകര്യവും കൂടി കണക്കിലെടുത്താകണമെന്നും,
അഞ്ച് ദിവസത്തിനകം പ്രവൃത്തികൾ പൂർത്തീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
ഇബ്രാഹിംബട്ടർഫ്ലൈ ,ഷംസുദ്ദീൻ തലങ്കടി, റഫീഖ് മഞ്ചേശ്വരം,ഇബ്രാഹിം,അബ്ദുൽ അസീസ്, നൗഷാദ് ,സലാം ,മുബാറക് ഖലീൽ,ആസിഫ്, അബൂബക്കർ ,അൻസാർ,
അശോക്, എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു.