
ഉപ്പള.മംഗൽപാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഡോക്ടർമാരില്ലാത്തതിനാൽ രാത്രികാല സേവനം നിർത്തലാക്കിയതാടെ വരും നാളുകളിൽ ആശുപത്രി അടച്ചു പൂട്ടലിൻ്റെ വക്കിലാണന്ന് മുസലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രവർത്തക സമിതി യോഗം അഭിപ്രായപ്പെട്ടു
ഒമ്പത് ഡോക്ടർമാരുടെ തസ്തികയാണിവിടെ അനുവദിച്ചിരിക്കുന്നത്. നിലവിൽ മൂന്ന് ഡോക്ടർമാർ മാത്രമാണുള്ളത്.
നാല് സി.എംഒമാരിൽ രണ്ടുപേരും മൂന്ന് അസി. സർജൻമാരിൽ ഒരാളും മാത്രമേയുള്ളൂ. സൂപ്രണ്ടിന്റെ തസ്തികയിലും ആളില്ല. സീനിയർ അസി.സർജ്ജനാണ് സൂപ്രണ്ടിന്റെ ചുമതലയും വഹിക്കുന്നത്.
താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ദിവസവും ആയിരത്തോളം രോഗികൾ ചികിത്സതേടിയെത്തുന്നുണ്ട്. രാത്രികാല സേവനം നിർത്തലാക്കുന്നത് രോഗികൾക്ക് ദുരിതമാകും. രണ്ട് വർഷം മുമ്പ് രാത്രികാല സേവനം നിർത്തലാക്കിയതിനെത്തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നുവന്നിരുന്നു.
തുടർന്ന് ചികിത്സ പുനരാരംഭിക്കുയായിരുന്നു. ദേശീയപാതയ്ക്ക് സമീപം പ്രവർത്തിക്കുന്ന ആശുപത്രി ആയതിനാൽ അപകടങ്ങളും മറ്റ് അത്യാഹിതങ്ങളുമായി ആളുകൾ ചികിത്സതേടി ആദ്യമെത്തുന്നത് ഇവിടെയാണ്. രാത്രി സേവനമില്ലാത്തതിനാൽ ഇനി മംഗളൂരുവിലേക്കോ കാസർകോട്ടേക്കൊ പോകേണ്ട ഗതികേടിലാണ് രോഗികൾ ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു
പ്രസിഡന്റ് അസീസ് മരിക്കെ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി ഹാരിസ് ചൂരി, മണ്ഡലം ഭാരവാഹികളായ യു.കെ സൈഫുള്ള തങ്ങൾ, ഹാദി തങ്ങൾ, അബ്ദുല്ല മാദേരി , പി.എം സലീം, സെഡ്. എ കയ്യാർ, ടി.എം ശുഹൈബ് മൊഗ്രാൽ, എം.പി ഖാലിദ്, ഖാലിദ് ദുർഗിപ്പള്ള,ശാഹുൽ ഹമീദ് ബന്തിയോട്, ബി.എൻ മുഹമ്മദാലി, അബ്ദുല്ല കജെ, മുഹമ്മദ് പാവൂർ, ബി.എ അബ്ദുൽ മജീദ്, താജുദ്ധീൻ കടമ്പാർ, അസീസ് കളായി,
പി.ബി അബൂബക്കർ ഹാജി പാത്തൂർ, അഷ്റഫ് കർള, അസീസ് കളത്തൂർ, മുംതാസ് സമീറ, മൂസ കുഞ്ഞി ഗോൾഡൻ, ബി.എ റഹ്മാൻ ,
ബി.കെ അബ്ദുൽ കാദർ ബന്തിയോട്, സിദ്ധീക് ദണ്ഡഗോളി , സർഫറാസ് ബന്തിയോട്,എ.എ ആയിശ, ഫാത്തിമ മീഞ്ച , യു.പി താഹിറ യൂസുഫ്, ജമീല സിദ്ധിഖ്, പി.കെ ഹനീഫ്, മുഹമ്മദ് റഫീഖ്, ലത്തീഫ് അറബി ഉപ്പള ഗേറ്റ്, മൊയ്തീൻ പ്രിയ, പി.എച്ച് അബ്ദുൽ ഹമീദ് ഹാജി മച്ചംപാടി,മഹ്‌മൂദ് ഹാജി മണ്ണംകുഴി, സലീം ധർമ്മ നഗർ, സെഡ് എ മൊഗ്രാൽ, കലീൽ മരിക്കെ, അഷ്റഫ് കൊടിയമ്മ, യൂസുഫ് ഹേരൂർ, ഹാരിസ് പാവൂർ സംസാരിച്ചു.