
കുമ്പള.മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ലൈബ്രറി കൗൺസിൽ സംഗമം സംഘടിപ്പിച്ചു.
നടപ്പ് സാമ്പത്തിക വർഷം സംസ്ഥാന ലൈബ്രറി കൗൺസിൽ നടപ്പിലാക്കിയ പദ്ധതികൾ വിശദീകരിച്ചു.
ഗ്രന്ഥശാലകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ വിവിധ പരിപാടികൾ ആസൂത്രണം ചെയ്തു.
കുമ്പള ജി.എസ്.ബി.എസിൽ നടന്ന സംഗമം ജില്ലാ സെക്രട്ടറി ഡോ.വി.വി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ശ്രീകുമാരി അധ്യക്ഷനായി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി. കമലാക്ഷ സ്വാഗതം പറഞ്ഞു.
ജോ. സെക്രട്ടറി സി. മനോജ് കുമാർ റിപ്പോർട്ടും ഓഫീസ് സെക്രട്ടറി രഷ്മിത വരവ് ചില വ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കൗൺസിൽ അംഗം പി.കെ അഹ്മദ് ഹുസൈൻ, സുധാകരൻ, അബ്ദുല്ല കെ,.ദാസപ്പഷെട്ടി, ബഷീർ കൊട്ടൂടൽ, സലാഹുദ്ധീൻ മാഷ്,
സംസാരിച്ചു.