
സീതാംഗോളി.പുത്തിഗെ പഞ്ചായത്ത് ഉറുമി ആറാം വാർഡിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെട്ടുത്തി സ്ഥാപിച്ച മിനി മാസ്റ്റ് വിളക്കിന് അടിത്തറ കെട്ടി ചുവന്ന പെയിൻ്റടിച്ചത് വിവാദമാകുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വീടിന് അടുത്തായി സ്ഥാപിച്ച മിനിമാസ്റ്റ് വിളക്കാണ് വിവാദത്തിൽ പെട്ടത്.
പ്രദേശത്ത് പെതുമുതലുകൾക്ക് പ്രത്യേക നിറങ്ങളും ചിഹ്നനങ്ങളും നൽകി പാർട്ടി സ്വത്തുക്കളാക്കി മാറ്റുന്നത് ഏറി വരുന്നതായി നേരത്തെ തന്നെ ആക്ഷേപമുണ്ട്.
ഇതിന് സി.പിഎം നേതാകളുടെ മൗനാനുവാദമുണ്ടെന്നും പറയുന്നു.
പഞ്ചായത്തംഗത്തിൻ്റെ വീടിന് എതിർവശം സർക്കാർ സ്ഥലം കൈയ്യേറി ക്ലബ്ബും കൊടിമരങ്ങളുമെല്ലാം സ്ഥാപിച്ചത് കഴിഞ്ഞ കാലങ്ങളിൽ ചർച്ചയായിരുന്നു.
പെതുമുതലുകൾക്ക് പാർട്ടി നിറം നൽകുന്നത് ഭരണഘടന വിരുദ്ധമാണെന്നും ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സി.പി.എം നേതാവായ പഞ്ചായത്തംഗം സത്യപ്രതിജ്ഞ ലംഘനം നടത്തിയതായും യൂത്ത് ലീഗ് നേതാക്കൾ പരാതിപ്പെട്ടു. നാട്ടിലെ സമാധാനന്തരീക്ഷം തകർക്കാൻ നേതൃത്വം നൽകുന്ന പഞ്ചായത്തംഗത്തിനെതിരേ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി, ജില്ലാ കലക്ക്ടർ, ജില്ലാ പൊലിസ് മേധാവി എന്നിവർക്ക് പരാതി നൽക്കുമെന്ന് യൂത്ത് ലീഗ് ശാഖ പ്രസിഡൻ്റ് മർഷദ് ഉറുമി ജനറൽ സെക്രട്ടറി സൈനുദ്ധീൻ ഉറുമി എന്നിവർ പറഞ്ഞു.