
കുമ്പള.പൈവളിഗെ പഞ്ചായത്ത് മേർക്കള മണ്ടേകാപ്പുവിലെ പത്താം ക്ലാസ് വിദ്യാർഥിനിയെ കാണാതായി ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടിട്ടും കുട്ടിയെ കുറിച്ച് യാതൊരു സൂചന പോലും ലഭിക്കാത്തത് ഖേദകരമാണ്.അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നൽകുമെന്ന് എ.കെ.എം അഷ്‌റഫ് എം.എൽ.എ പറഞ്ഞു.
കാണാതായ പെൺകുട്ടിയുടെ വീട് സന്ദർശിച്ച എം.എൽ.എ രക്ഷിതാക്കളുമായി സംസാരിച്ചു.
ഫെബ്രുവരി 11നാണ് പെൺ കുട്ടിയെ കാണാതായത് അന്നേ ദിവസം കാണാതായ കൂടാൽ മേർക്കള സ്വദേശിയുടെ കാര്യത്തിലും സംശയമുണ്ടതായി കുടുംബം ആരോപിച്ചു.
പാവപ്പെട്ട കുടുംബത്തിൽപെട്ട കൂലിത്തൊഴിലാളിയാണ് പെൺകുട്ടിയുടെ പിതാവ്.
തീരോധാനത്തിൽ ഇത് വരെയും യാതൊരു പ്രതീക്ഷയും ലഭിക്കാത്തത്തിന്റെ വേദന പങ്കിട്ട മാതാപിതാക്കൾ കേസ് ക്രൈയിം ബ്രാഞ്ചടക്കമുള്ളവരെ ഏൽപ്പിക്കണമെന്ന ആവശ്യവും എം.എൽ.എയോട് പങ്കുവെച്ചു.
നിയമസഭ സമ്മേളനത്തിൽ കാര്യങ്ങൾ മുഖ്യമന്ത്രിയോട് നേരിട്ട് വിഷയം അറിയിക്കുമെന്നും എം.എൽ.എ കൂട്ടിചേർത്തു.
പൈവളിഗെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സെഡ് എ കയ്യാർ,അസീസ് ചേവാർ ,മനാഫ് സുബ്ബെയ്കട്ട തുടങ്ങിയവർ എംഎൽഎയോടൊപ്പം വീട്ടിലെത്തി.