മൊഗ്രാൽ.മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മരാമത്ത് റോഡിന്റെ തകർച്ചയും, വെള്ളക്കെട്ടും കാൽനടയാത്രക്കാരെ ദുരിതത്തിലാക്കുന്നു.
സ്കൂൾ തുറക്കുന്നതോടെ വലിയ തിരക്കാണ് ഈ റോഡിൽ ഉണ്ടാകുന്നത്.
വിദ്യാർഥികൾക്കെടം നടന്നു പോകാൻ പറ്റാത്ത സ്ഥിതിയുണ്ടാകും.
മൊഗ്രാൽ ടൗണിൽ നിന്നും അടിപ്പാതയിലൂടെ സ്കൂളിലേക്ക് പോകുന്ന റോഡാണ് തകർന്നിരിക്കുന്നത്. തിരക്കേറിയ റോഡിൽ വാഹനങ്ങൾ വരുമ്പോൾ ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്തും തൊട്ടടുത്ത വ്യാപാര സ്ഥാപനങ്ങളിലേക്കുമാണ് തെറിക്കുന്നത്.
ദേശീയപാത സർവീസ് റോഡിന് സമീപം ഓവുച്ചാൽ ഉയരത്തിൽ നിർമിച്ചതാണ് സ്കൂൾ റോഡിൽ വെള്ളക്കെട്ടിനും, റോഡ് തകർച്ചയ്ക്കും കാരണമായത്. റോഡിന്റെ ശോച്യാവസ്ഥ മാറ്റാൻ ഇരുന്നൂറ് മീറ്റർ കോൺക്രീറ്റ് ചെയ്ത് മഴവെള്ളം ഓവു ചാലിലൂടെ കടത്തിവിടുന്നതിന് സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ
ആവശ്യപ്പെടുന്നു.
സ്കൂൾ റോഡിന്റെ തകർച്ചയും, വെള്ളക്കെട്ടും കാൽനടയത്രക്കാർക്ക് ദുരിതം
Leave a comment