
മഞ്ചേശ്വരം.കുണ്ടംകുഴി സ്കൂളിൽ വിദ്യാർഥിയുടെ കർണപുടം അടിച്ചു തകർത്ത സംഭവത്തിൽ നടപടിക്ക് വിധേയനായ അധ്യാപകന് മഞ്ചേശ്വരത്തെ സ്കൂളിലേക്ക് സ്ഥലം മാറ്റിയ നടപടിയിൽ എം.എസ്.എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കടമ്പാർ ഹൈസ് കൂളിന് മുന്നിൽ പ്രതിഷേധിച്ചു.തുടർന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് പരാതി നൽകി.
മുസ് ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഗോൾഡൻ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ഷഹീദ് മീഞ്ച അധ്യക്ഷനായി.
മുസ് ലിം ലീഗ് മീഞ്ച പഞ്ചായത് ജനറൽ സെക്രട്ടറി തജുദീൻ കടമ്പാർ , മുസ് ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ ഉദ്യാവർ, യുത്ത് ലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് ഹാരിസ് പാവൂർ,റിയാസ് ഉദ്യാവർ, സമദ് അരിമല,ലത്തീഫ് ഇടിയ, അഫ്സൽ ഹൊസങ്കടി, എം.എസ്.എഫ് ജില്ലാ സെക്രട്ടറി സർഫ്രാസ് ബന്ദിയോട്, നൗഷീദ് കുഞ്ചത്തൂർ,ആരിഫ്, നംഷാദ് കജ, ജലാൽ ചിഗുറുപാദെ, മുനാസ് സംസാരിച്ചു.
ജനറൽ സെക്രട്ടറി മൻസൂർ മച്ചമ്പാടി സ്വഗതവും , നിസാർ കൊക്കച്ചാൽ നന്ദിയും പറഞ്ഞു.