
ബോവിക്കാനം: മുളിയാർ പഞ്ചായത്ത് വൈറ്റ് ഗാർഡ് ടീമിന്റെ നേതൃത്വത്തിൽ ഓവുചാൽ ശുചീകരിച്ച് നീരൊഴുക്ക് സാദ്ധ്യമാക്കി .ബോവിക്കാനം ടൗണിലൂടെ ഒഴുകുന്ന മഴവെള്ളം വില്ലേജ് ഓഫീസ് സമീപം കെട്ടി നിന്ന് റോഡിലേക്ക് ഒഴുകുന്നത് മൂലമുണ്ടായ ദുരിതത്തിനാണ് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് പ്രവർത്തകർ സേവനത്തിലൂടെ പരിഹാരം കണ്ടത്. കൂടാതെ ഗ്രാമ പഞ്ചായത്ത് ഓഫീസ് മുതൽ വില്ലേജ് ഓഫീസ് വരെയുള്ള ഭാഗത്ത് റോഡിലേക്ക് തള്ളി നിന്ന് യാത്രക്കാർക്ക് പ്രയാസവും അപകടവും സൃഷ്ടിച്ചിരുന്ന മരച്ചില്ലകളും ചെടികളും വെട്ടിമാറ്റി ശുചീകരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജി, ജനറൽ സെക്രടറി മൻസൂർ മല്ലത്ത് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഷെഫീഖ് മൈക്കുഴി,ബി.എം. ശംസീർ, എം.എ.അഷ്റഫ്, നസീർ മൂലടുക്കം,സി.എം.ആർ. റാഷിദ്,ശാഹിദ് പൊവ്വൽ, സാദിഖ് ആലൂർ,അസീസ് ബോവിക്കാനം,ഉനൈസ് മദനി നഗർ,കബീർ ബാവിക്കര, ഷാഫി നുസ്രത്ത് സൗത്ത്,
ആപ്പുബോവിക്കാനംനേതൃത്വം നൽകി.