
മഞ്ചേശ്വരം.”അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത് “എന്ന പ്രമേയത്തിൽ മുസ് ലിം യൂത്ത് ലീഗ് മെമ്പർഷിപ്പ് കാംപയിന് മഞ്ചേശ്വരം പഞ്ചായത്തിൽ
തുടക്കമായി.
പഞ്ചായത്ത്‌തല ഉദ്ഘാടനം പ്രശസ്ത കബഡി താരവും കേരള സംസ്ഥാന സീനിയർ തരവുമായ മുനീസിന് മെമ്പർഷിപ്പ് നൽകി മുസ് ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം ട്രഷറർ സയ്യിദ് യു.കെ സൈഫുള്ള തങ്ങൾ നിർവഹിച്ചു.
മുസ് ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ് കുച്ചിക്കാട് അധ്യക്ഷനായി. മുബാറക് ഗുഡ്ഢകേരി സ്വാഗതം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലം മുസ് ലിം പ്രസിഡൻ്റ അസീസ് മരിക്കെ, ജന.സെക്രട്ടറി എ.കെ ആരിഫ്, ഖാലിദ് ദുർഗപ്പള്ള, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ അസീസ് ഹാജി, അബ്ദുള്ള കജ, മുസ്തഫ ഉദ്യവർ, മുക്താർ റിയാസ്, ഇർഫാൻ, ഇർഷാദ്, ഹാരിസ് പാവൂർ,സിദ്ദിഖ് മഞ്ചേശ്വരം, മൻസൂർ മച്ചമ്പാടി തുടങ്ങിയവർ സംബന്ധിച്ചു.