
കുമ്പള.ദേശീയ പാത ആരിക്കാടിയിൽ ടോൾ ബൂത്ത് നിർമാണവുമായി മുന്നോട്ട് പോകാനുള്ള ഹൈവേ അതോറിറ്റിയുടെ നീക്കത്തിനെതിരേ ബഹുജന പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് ആക്ഷൻ കമ്മിറ്റി.
നാളെ രാവിലെ പതിനൊന്നിന് നടക്കുന്ന പ്രതിഷേധത്തിൽ കുമ്പള നഗരത്തിലെ വ്യാപാരികൾ കടകളടച്ച് സമരത്തിൻ്റെ ഭാഗമാകും.
കുമ്പള ടൗണിൽ നിന്നാരംഭിക്കുന്ന സമരത്തിൽ ആയിരത്തോളം ആളുകൾ പങ്കെടുക്കും.
അതിനിടെ കലക്ടർ തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലയിലെ എം.എൽ.എമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
ടോൾ ബൂത്ത് നിർമാണ പ്രവൃത്തി ആരംഭിക്കാനുള്ള നീക്കം കഴിഞ്ഞ രണ്ട് ദിവസം തുടർച്ചായി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടത്തിരുന്നു.