കുമ്പള.ദേശീയപാത തലപ്പാടി-ചെങ്കള ആറുവരി പ്രവൃത്തിയുടെ ഭാഗമായി പാലങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലേക്ക്.
ആറുവരിയിൽ നിർമിച്ച കുമ്പള പാലത്തിൻ്റെ രണ്ടാം ഘട്ട നിർമാണം പൂർത്തിയായി.
ഇനി അവസാന വട്ട മിനുക്ക് പണികൾ മാത്രമാണ് ബാക്കി.
ദിവസങ്ങൾക്കകം ഇത് പൂർത്തിയാകും. ഇരുകരകളിലെയും ടാറിങ് പ്രവൃത്തികൾക്കും തുടക്കമായി.
ഒന്നാം ഘട്ട നിർമാണം പൂർത്തിയാക്കി ഒരു വർഷം മുമ്പ് തന്നെ പാലം തുറന്നു കൊടുത്തിരുന്നു.
ഇതോടെ പുതിയ പാലങ്ങളുടെ നിർമാണം പൂർത്തിയായി.
മൊഗ്രാൽ,ഷിറിയ, ഉപ്പള എന്നിവിടങ്ങളിൽ മൂന്ന് വരിയിൽ പുതിയ പാലം നിർമിച്ച് പഴയ രണ്ട് വരിപ്പാലം നിലനിർത്തുകയായിരുന്നു.
ഇതോടെ കാസർകോട് – മംഗളൂരു പാതയിൽ മൊഗ്രാൽ, ഷിറിയ, ഉപ്പള പാലങ്ങളിലെത്തുമ്പോൾ മൂന്ന് വരിപ്പാത രണ്ടായി ചുരുങ്ങുന്ന സ്ഥിതിയാണ്.
മേജർ പാലങ്ങളിൽ കുമ്പളയിൽ മാത്രമാണ് ആറുവരിയിൽ നിർമാണം.
മൊഗ്രാൽ, ഷിറിയ പഴയപാലത്തിൽ മിനുക്ക് പണികൾ പൂർത്തിയാകുന്നതോടെ തലപ്പാടി- ചെങ്കള ദേശീയ പാത നിർമാണ പ്രവൃത്തികൾ അവസാനിക്കും.
ദേശീയ പാത 66 ൽ ഏറ്റവുമധികം പലങ്ങൾ നിർമിച്ചത് തലപ്പാടി-ചെങ്കള റീച്ചിൽ.
പൊസോട്ട് മുതൽ മൊഗ്രാൽ വരെ ഏഴു പാലങ്ങളാണ് നിർമിച്ചത്
