
മഞ്ചേശ്വരം.ദേശീയ പാത വികസിച്ചിട്ടും,സർവീസ് റോഡിലും നടപ്പാതയിലും
മാലിന്യങ്ങൾ തള്ളുന്നതിന് കുറവില്ല.
കുഞ്ചത്തൂർ, ഉദ്യാവരം, മഞ്ചേശ്വരം എന്നിവിടങ്ങളിൽ നടപ്പാതയും സർവീസ് റോഡും മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞു.
കാൽനടയാത്രക്കാർക്ക് പോകാൻ പറ്റാത്ത തരത്തിലാണ് മാലിന്യ നിക്ഷേപം.
സർവീസ് റോഡിലെ വാഹന യാത്ര പോലും മൂക്ക് പൊത്തിയാണ്.
പ്ലാസ്റ്റിക്ക് മാലിന്യങ്ങൾക്കു പുറമേ,ഡയപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങളും കൂട്ടത്തിലുണ്ട്.
റോഡ് വികസനത്തിൻ്റെ ഭാഗമായി കാമറകൾ സ്ഥാപിച്ചിട്ടും ഇവിടങ്ങളിൽ
മാലിന്യങ്ങൾ തള്ളുന്നത് തുടരുന്നു.
പുറത്ത് നിന്നുള്ള ആളുകൾ രാത്രിയുടെ മറവിൽ വാഹനങ്ങളിലെത്തിയാണ് മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്.
നാട്ടുകാർ ഇക്കാര്യം ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥരോടും, റോഡ് നിർമാണ കരാർ കമ്പനി അധികൃതരോടും പരാതി അറിയിച്ചിട്ടം ഇത്തരം സാമൂഹ്യ ദ്രോഹികൾക്കെതിരേ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്ന് നാട്ടുകാർ പറയുന്നു.