
കുമ്പള.കല്ലുകെട്ട് മേസ്ത്രി കൊടിയമ്മ ആളർദ ദാസ്രോളി ഹൗസിൽ നരസിംഹ ഗട്ടി ( 80 ) അന്തരിച്ചു.
അസുഖ ബാധിതനായി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.
മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പള്ളികളുടെയും ക്ഷേത്രങ്ങളുടെ അടക്കം നിർമാണ പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. പഴയ കാലത്ത് ഈ ഭാഗങ്ങളിൽ ഭൂരിഭാഗം വീടുകളുടെയും കല്ല് കെട്ട് ജോലികൾ ചെയ്തിരുന്നത് നരസിംഹ മേസ്ത്രിയുടെ നേതൃത്വത്തിലായിരുന്നു.
വലിയ സുഹൃദ് വലയത്തിന് ഉടമയും സി.പി.എം പ്രവർത്തകനുമായിരുന്നു.
ഭാര്യ:ലക്ഷ്മി.മക്കൾ:രാജേഷ്, പ്രസാദ് ( ഗുജറാത്ത്),മനോജ്, ശ്രീമതി.