
ഉപ്പള.അന്യം നിന്നു പോകുന്ന കൃഷിയും, കൃഷി രീതികളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ
പൈവളിഗെ പഞ്ചായത്ത്, കുടുംബശ്രീ, സി.ഡി.എസ്, അയൽക്കൂട്ടം എന്നിവ സംയുക്തമായി സംഘടിപ്പിച്ച മഴപ്പൊലിമ നാടിൻ്റെ ഉത്സവമായി മാറി.
ബള്ളൂർ വയലിൽ നടന്ന കാർഷിക പുനരാവിഷ്കരണ പരിപാടിയായ “മഴപ്പൊലിമ ”വേറിട്ട കാഴ്ചയായിരുന്നു.
തുളു ഭാഷയിലെ ഞാറ്റുപാട്ടുപാടി വയലിൽ ഇറങ്ങി സ്ത്രീകളും, കുട്ടികളും, യുവാക്കളും മഴപ്പൊലിമ ആഘോഷമാക്കി മാറ്റി.
പൈവളിഗെ പഞ്ചായത്ത് പ്രസിഡൻ്റ ജയന്തി ഉദ്ഘാടനം ചെയ്തു.
സി.ഡി.എസ് ചെയർപേഴ്സൺ ചന്ദ്രകല അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സെഡ്.എ കയ്യാർ, റസാഖ് ചിപ്പാർ,വൈസ് ചെയർപേഴ്സൺ സുജാത്ത ബി.റൈ, അംഗങ്ങളായ അബ്ദുല്ല കെ.റഹ്മത്ത്, സുനിത, കമല, ജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്തംഗം ചന്ദ്രാവതി, നാരായണ നായക്ക്, ആദംബളളൂർ, സത്താർ ബള്ളൂർ സംസാരിച്ചു.