
പൈവളിഗെ.അപകടാവസ്ഥയിലായ പൈവളിഗെ പഞ്ചായത്തിലെ നാല്, പതിനൊന് വാർഡുകളായ മാണിപ്പാടി-തെൻക,
മാണിപ്പാടി ആവള പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം അടിയന്തിരമായും വീതി കൂട്ടി പുതുക്കി പണിയാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് പൈവളിഗെ പഞ്ചായത്ത് ജന.സെക്രട്ടറി അസീസ് കളായ് ആവശ്യപ്പെട്ടു.
വർഷങ്ങൾക്ക് മുമ്പ് ചെറിയ രീതിയിൽ നിർമിച്ച പാലം പഴകി ദ്രവിച്ച് തകർച്ചയുടെ വക്കിലാണ്.നൂറ് കണക്കിന് കുടുംബങ്ങൾക്കും വിദ്യാർഥികളടക്കമുള്ളവരുടെ യാത്ര ഏറെ ദുസഹമായ സാഹചര്യത്തിൽ എ.കെ.എം അഷ്റഫ് എം.എൽ.എ പാലം പുതുക്കി പണിയാനുള്ള നിരന്തര പ്രയത്നത്തിലാണ്. പൈവളിഗെയിൽ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടികളിലടക്കം ഈ വിഷയം രേഖാമൂലം അറിയിച്ചിരുന്നു.
പ്രദേശിക തലത്തിൽ പാലം യാഥാർത്യമാകുന്നതിന് വേണ്ടി ശക്തമായ മുറവിളികളും നടക്കുന്നുണ്ട്.
ഇതിനിടയിൽ പദ്ധതിക്ക് തുരങ്കം വയ്ക്കാൻ കച്ചകെട്ടി ഇറങ്ങിയ ചിലർ മുസ് ലിം ലീഗിനെതിരേ കളള പ്രചരണങ്ങൾ നടത്തുകയാണ്.
ലീഗും അതിൻ്റെ ജനപ്രതിനിധികളും വികസന പ്രവർത്തനങ്ങളിൽ മുന്നിൽ നിന്ന് പ്രവർത്തിക്കുന്നവരാണ്.
തെൻക മാണിപ്പാടി പാലം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് അസീസ് കളായ് പ്രസ്താവിച്ചു.