
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് കേന്ദ്രത്തിന് വഴങ്ങി കേരളം
തിരുവനന്തപുരം.കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ ‘പി.എം ശ്രീ’ അംഗീകരിക്കാൻ
മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്
മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ വെട്ടി.
ഇതേ തുടർന്ന് കേന്ദ്രവുമായി ധാരണാപത്രം ഒപ്പിടുന്നതിനുള്ള തീരുമാനം മാറ്റി. വിഷയം ഇടതു മുന്നണി യോഗത്തിലും മന്ത്രിസഭയിലും പിന്നീട് വിശദമായി ചർച്ച ചെയ്യും.
251 സ്‌കൂളുകൾക്ക് 251 കോടി രൂപ ലഭിക്കുന്ന പദ്ധതിയാണ് പി.എം ശ്രീ.
പദ്ധതി കേരളം അംഗീകരിച്ചാൽ ഓരോ ബ്ലോക്ക് പഞ്ചായത്തിലും രണ്ടു സ്‌കൂളുകൾ വീതം കേന്ദ്ര മാതൃകയിൽ വികസിപ്പിക്കും. പദ്ധതി പ്രകാരം പ്രതിവർഷം ഒരു കോടിയോളം രൂപ ഈ സ്‌കൂളുകൾക്കു ലഭിക്കും. ഇതിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും വഹിക്കണം.
പദ്ധതി നടപ്പാക്കുമ്പോൾ സ്കൂളിനു മുന്നിൽ ‘പി. എം ശ്രീ സ്‌കൂൾ’ എന്ന ബോർഡ് വയ്ക്കണം.
‘പി.എം ശ്രീ’യിൽഒപ്പിടാത്തതിൻ്റെ പേരിൽ കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതികളുടെ വിഹിതം അനുവദിക്കാതെയുള്ള സാമ്പത്തിക ഉപരോധം കേന്ദ്രം തുടരുന്നതോടെയാണ് വഴങ്ങാൻ തീരുമാനിച്ചത്. എന്നാൽ പദ്ധതിയിൽ ചേർന്നാൽ പുതിയ കേന്ദ്ര
വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നതായിരുന്നു കേരളം അടക്കം പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എതിർപ്പിനു മുഖ്യകാരണം.
സംസ്ഥാനത്തെ കേന്ദ്രീയ
വിദ്യാലയങ്ങൾ പദ്ധതിയിലുൾപ്പെട്ടിട്ടുണ്ട്.
2022 ലെ ദേശീയ അധ്യാപക ദിനത്തിലാണ് രാജ്യത്തെ 14,500 സ്കൂളുകളുടെ
നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. സ്മാർട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതികവിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയ്ക്കു പുറമേ കലാ-കായിക രംഗത്തെ മികച്ച പരിശീലനം എന്നിവയെല്ലാം
ഈ സ്‌കൂളുകളിൽ ലഭ്യമാക്കും. സ്‌കൂളുകളെ തിരഞ്ഞെടുക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങളും പരിഗണിക്കു മെന്നും കേന്ദ്രസർക്കാർ വ്യക്ത മാക്കിയിരുന്നു.
പദ്ധതിയിൽ ചേരാതിരുന്നതിനെ തുടർന്ന് കേരളം, തമി ഴ്‌നാട്, ബംഗാൾ എന്നീ
സംസ്ഥാനങ്ങൾക്കു നൽകാനുള്ള സമഗ്രശിക്ഷാ പദ്ധതി ഫണ്ട് കേന്ദ്രസർക്കാർ നേരത്തെ തടഞ്ഞിരുന്നു.
ഈ നടപടിക്കെതിരേ പാർലമെന്ററി കമ്മിറ്റി രൂക്ഷവിമർശനവും ഉയർത്തി. പി.എം ശ്രീ പദ്ധതിയിൽ
ചേർന്നില്ലെന്ന പേരിൽ ഫണ്ട്
തടഞ്ഞതു ഭരണഘടനാ വിരുദ്ധ മാണെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തൽ.
കേരളത്തിന് 420.91 കോടി, തമിഴ്‌നാടിന് 2,151 കോടി, ബംഗാളിന് 1745.80 കോടി എന്നിങ്ങനെയാണ് പണം കിട്ടാനുള്ളത്. എസ്. എസ്.എ എന്നാൽ ദേശീയ
വിദ്യാഭ്യാസനയത്തിൻ്റെ ലക്ഷ്യ ങ്ങൾ കൈവരിക്കുന്നതിനുള്ള പരിപാടിയും പി.എം ശ്രീ വിദ്യാ ഭ്യാസനയ പ്രകാരമുള്ള മാതൃകാ സ്‌കൂൾ പദ്ധതിയുമാണെന്നും ഇതിൽനിന്ന് വിട്ടുനിൽക്കുന്നത് എസ്.എസ്.എയിൽ നിന്നു വിട്ടുനിൽക്കുന്നതിനുതു ല്യമാണെന്നുമാണ് കേന്ദ്രസർക്കാരിൻ്റെ വാദം.
എന്നാൽ, ഭരണഘടനയിൽ പറയുന്ന വിദ്യാഭ്യാസവകാശം നടപ്പാക്കാനുള്ള മാർഗമാണ് എസ്.എസ്.എ എന്നും അതിനെദേശീയ വിദ്യാ ഭ്യാസനയം ഉപയോഗിച്ചു
മറികടക്കാൻ പാടില്ലെന്നും പാർ ലമെൻ്ററി കമ്മിറ്റി ചൂണ്ടിക്കാട്ടി യിരുന്നു.
സമഗ്ര ശിക്ഷ കേരളം (എസ്. എസ്.കെ) വഴി നടപ്പാക്കുന്ന മിക്ക കേന്ദ്രാവിഷ്കൃത
വിദ്യാഭ്യാസ പദ്ധതികളും പ്രതിസന്ധിയിലാണിപ്പോൾ. കേന്ദ്ര ത്തിൽ നിന്ന് 1186.84 കോടി രൂപ ലഭിക്കാനുണ്ടെന്നു മന്ത്രി വി.ശിവൻകുട്ടി പറയുന്നു. ഇതിൽ 280.58 കോടി രൂപ 2023 24 ലെയും 513.54 കോടി കഴിഞ്ഞഅധ്യയന വർഷത്തെയും
കുടിശികയാണ്.
പുതിയ അധ്യയന വർഷത്തെ ആദ്യ ഗഡുവും ലഭിക്കാനുണ്ട്. ഈ നില തുടർന്നാൽ വിദ്യാഭ്യാസ പദ്ധതികൾ അവതാളത്തിലാകുമെ ന്നുവന്നതോടെയാണു മനംമാറ്റമുണ്ടായത്.
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ് നിജപ്പെടുത്തണമെന്ന കേന്ദ്രത്തിന്റെ 2022 മുതലുള്ള ആവശ്യത്തിനു കഴിഞ്ഞ
ദിവസം കേരളം വഴങ്ങിയിരുന്നു. ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ് ഉൾപ്പെടെ കേന്ദ്രനയത്തിലെ മറ്റു നിർദേശങ്ങളും കേരളം നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മുൻപ്, പി.എം ശ്രീയിൽ ചേരുന്നതു പഠിക്കാൻ സമിതി യെ നിയോഗിച്ചിരുന്നു. കഴിഞ്ഞ വർഷം വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നപ്പോൾ അന്നും സി.പി.ഐയുടെ എതിർപ്പിനെ തുടർന്ന് മാറ്റിവച്ചിരുന്നു.