
ദോഹ.കെ.എം.സി.സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി മെഗാ കുടുംബ സംഗമം നടത്തി. “നൂർ അൽ ഈദ് ” എന്ന പേരിൽ നടത്തിയ സംഗമത്തിൽ ഇരുനൂറിൽപ്പരം കുടുംബാംഗങ്ങൾ പങ്കെടുത്തു.
ഗ്ലോബൽ കെ.എം.സി.സി ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട എസ്.എ.എം ബഷീർ, അബ്ദുൽ നാസർ നാച്ചി, യു.ആർ.എഫ് ഗ്ലോബൽ ബിസിനസ്മാൻ അവാർഡ് നേടിയ സുലൈമാൻ ബെള്ളൂർ, മുസ് ലിം ലീഗ് കാസർകോട് ജില്ലാ വർക്കിങ് കമ്മറ്റി അംഗം ബി.കെ അബ്ദുൽ കാദർ ബന്തിയോട് എന്നിവരെ ആദരിച്ചു.
കെ.എം.സി.സി സംസ്ഥാന പ്രസിഡൻ്റ് ഡോ.അബ്ദു സമദ് ഉദ്ഘാടനം ചെയ്തു.
റസാഖ് കല്ലട്ടി അധ്യക്ഷനായി.
ഗ്ലോബൽ കെ.എം.സി.സി വൈസ് പ്രസിഡന്റ് എസ്.എ.എം ബഷീർ മുഖ്യ പ്രഭാഷണം നടത്തി.
കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി,സ്റ്റേറ്റ് സെക്രറ്ററി സാദിഖ് പാലക്കാട്, ജില്ലാ ഭാരവാഹികളായ ലുക്മാൻ തളങ്കര, സിദ്ദിഖ് മണിയമ്പാറ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്,നവാസ് മൊഗ്രാൽ,അഷ്റഫ് ധർമ്മനഗർ,ശുകൂർ മണിയമ്പാറ, അറബി കുഞ്ഞി, സുൽഫി പെർള, ഫരീദ സഗീർ, ഡോ:കലന്ദർ ഷിറിൻ ഹനീഫ്, ഫർസാന സിദ്ദിഖ്,ലത്തീഫ് പാതിരിപ്പറ്റ എന്നിവർ സംസാരിച്ചു.
കുട്ടികളുടെ നൃത്തം,ക്വിസ് , വിനോദ മത്സരങ്ങൾ എന്നിവയും,മുഹമ്മദ് മൊഗ്രാൽ,റാഫി മഞ്ചേശ്വരം,ഫാറൂഖ് പൈവളിഗെ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനമേളയും ഈദ് മീറ്റിന് മാറ്റുകൂട്ടി.
നാസർ ഗ്രീൻലാൻഡ് സ്വാഗതവും, ഫൈസൽ പൊസോട് നന്ദിയും പറഞ്ഞു.