
ദോഹ.മഞ്ചേശ്വരം മണ്ഡലം ഖത്തർ കെ.എം.സി.സിക്ക് കീഴിൽ വനിതാ വിങ് നിലവിൽ വന്നു.
കെ.എം.സി.സി സംഘടിപ്പിച്ച “നൂർ അൽ ഈദ് ” മെഗാ കുടുംബ സംഗമത്തിൽ പുതിയ വനിതാ വിങ് ഭാരവാഹികളെ തെരഞ്ഞെടുത്തു.
റിസ്വാന ഫസൽ (പ്രസിഡൻ്റ്), ഫാത്തിമത് ജുവൈരിയ (ജന.സെക്രട്ടറി),മറിയമ്മത്ത് അർഫാന (ട്രഷറർ),സഫ്വാന മൊയ്തീൻ,ഷംസീറ റഹിം
(വൈസ് പ്രസിഡന്റുമാർ), ഫാത്തിമത് ഫൈസ കെജപദവു,ഡോ.മസ്റൂറ സാബിക് ( ജോ സെക്രട്ടറിമാർ)
എന്നിവരെ തെരഞ്ഞെടുത്തു.
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് എസ്.എ.എം ബഷീർ,ഖത്തർ കെ.എം.സി.സി അഡ്വൈസറി ബോർഡ് ചെയർമാൻ എം.പി ഷാഫി ഹാജി, വനിത വിങ് കാസർകോട് ജില്ലാ ഭാരവാഹികളായ ഫരീദ സഗീർ, ഡോ.കലന്ദർ ഷിറിൻ ഹനീഫ്, ഫർസാന സിദ്ദിഖ്, അൽഖോബർ മേഖല സെക്രട്ടറി തസ്നിമ നിസാം, സീനിയർ നേതാവ് മുട്ടം മഹ്മൂദ്, ജില്ലാ മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ ലുക്മാൻ തളങ്കര, സിദ്ദിഖ് മണിയമ്പാറ, സഗീർ എരിയാൽ, റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഫൈസൽ പൊസോട്, സുലൈമാൻ ബെള്ളൂർ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, അഷ്റഫ് ധർമ്മനഗർ, ശുകൂർ മണിയമ്പാറ, സുൽഫി പെർള, ഫസൽ മള്ളങ്കൈ, സാബിക് സോങ്കാൽ, സിദ്ദിഖ് മഞ്ചേശ്വരം, ഇർഷാദ് ബംബ്രാണ, മുഹമ്മദ് മൊഗ്രാൽ, നിസാം ചെറൂൾ സംസാരിച്ചു.