പെർള.കേരളത്തില്‍ തന്നെ ആദ്യമായി സോഷ്യല്‍ മീഡിയ വഴിയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് വിപ്ലവം സൃഷ്ടിച്ച കാസര്‍കോട്ടുകാരനായ എബി കുട്ടിയാനത്തെ കുദുവ പ്രീമിയര്‍ ലീഗില്‍ ആദരിച്ചു.
എ.കെ.എം.അഷറഫ് എം.എൽ.എ ഉപഹാരം സമ്മാനിച്ചു.
2010 കാലഘട്ടത്തിലാണ് എബി കുട്ടിയാനം സോഷ്യല്‍ മീഡിയയിലൂടെയുള്ള ചാരിറ്റി സാധ്യതകള്‍ സമൂഹത്തിന് കാണിച്ചു കൊടുത്തത്.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പലരുംഅത് പിന്തുടര്‍ന്നു.
ചാരിറ്റി മേഖലയിലേക്ക് പുതുതായി ആരു വന്നാലും തുടക്കക്കാരന്‍ എബി കുട്ടിയാനമാണെന്നത് കാസര്‍കോടിന് വലിയ അഭിമാനമാണെന്നും എം..എല്‍..എ പറഞ്ഞു.
ഈ രംഗഗത്ത് വലിയ ബഹളങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന എബി കുട്ടിയാനം ഇന്നും ഈ മേഖലയിലെ നിശബ്ദ സാന്നിധ്യമാണെന്ന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
