
ഉപ്പള.സമസ്ത കേരള ഇസ് ലം മത വിദ്യാഭ്യാസ ബോർഡ്
ഈഅധ്യാന വർഷം മുതൽ നടപ്പിലാക്കുന്ന നവീകരിച്ച പാഠപുസ്തകങ്ങളുടെ ശില്പശാല ഉപ്പള റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ഉപ്പള കുന്നിൽ നുസ്റത്തുൽ ഇസ് ലാം മദ്റസയിൽ നടന്നു.
രണ്ടു ദിവസങ്ങളിലായി നടന്ന ശില്പശാലയിൽ റെയ്ഞ്ച് പരിധിയിലെ അറുപതിലേറെ അധ്യാപകർ പങ്കെടുത്തു.
ഉപ്പള കുന്നിൽ മുഹിയുദ്ധീൻ ജമാഅത്ത് പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് ഉപ്പള ഗേറ്റ് ഉദ്ഘാടനം ചെയ്തു
റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡൻ്റ് ഇസ്മായിൽ മുസ്ലിയാർ അസ്ന വി അധ്യക്ഷനായി.
മദ്റസ മാനേജ്മെൻ്റ് ഉപ്പള റെയ്ഞ്ച് പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ പള്ളം,ജന.സെക്രട്ടറി അബ്ദുൽ ജബ്ബാർ പത്വാടി, ഇബ്രാഹിം ഹനീഫി, മഹ്മൂദ് ദാരിമി,മുഫത്തിഷ് അഷറഫി യമാനി കുഞ്ചാർ,ബഷീർ അസനവി,സലിം ബുറാക്, ജാഫർ സ്വാദിഖ് തങ്ങൾ,എൻ.കെ അബ്ദുല്ല മുസ്‌ലിയാർ, മുഹമ്മദ് ഉപ്പള ഗേറ്റ്, അബ്ദുറഹ്മാൻ അഞ്ചുകെട്ട, മോണു അറബി
സംസാരിച്ചു.
ശിഹാബുദ്ദീൻ ഫൈസി, താജുദ്ദീൻ യമാനി, നൗസിഫ് നുജൂമി ക്ലാസിന് നേതൃത്വം നൽകി.