
കുമ്പള.ശംസുൽ ഉലമ ഇസ് ലാമിക്സെന്റർ, എസ്.വൈ.എസ്,എസ്.കെ.എസ്.എസ്.എഫ് ഉളുവാർ ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റമദാൻ പ്രഭാഷണം മാർച്ച് 23, 24,25 തീയതികളിൽ ബായിക്കട്ട ശംസുൽ ഉലമ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
23 ഞായർ രാവിലെ 8.30 ന് ഉളുവാർ മഖാം സിയാറത്തിനു ശേഷം എസ്.വൈ.എസ് ശാഖ പ്രസിഡന്റ് കെ.എം മുഹമ്മദ് പതാക ഉയർത്തും.
തുടർന്ന് മജ്ലിസുന്നൂർ നടക്കും. സയ്യിദ് ഹാദി തങ്ങൾ നേതൃത്വം നൽകും.
10 ന് മതപ്രഭാഷണം
എൻപിഎം ഷറഫുദ്ദീൻ തങ്ങൾ കുന്നുങ്കൈ ഉദ്ഘാടനം ചെയ്യും.
സ്വാഗതസംഘം ചെയർമാൻ കെ.ബി അബൂബക്കർ അധ്യക്ഷനാകും.
അബ്ദുൽ റസാക്ക് അബ്റാരി പത്തനംതിട്ട മുഖ്യപ്രഭാഷണം നടത്തും.
ഇമാം ഗഗാലി മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് കൊടുവ, ബംബ്രാണ ജുമാ മസ്ജിദ് പ്രസിഡന്റ് ബാപ്പുക്കുട്ടി ഹാജി, സെക്രട്ടറി കെ.എസ് ഫഹദ്,
ദണ്ഡഗോളി ഖിളർ ജുമാ മസ്ജിദ് പ്രസിഡന്റ് ബാവുഞ്ഞി ഹാജി, ബി.എം യൂസഫ് ഹാജി, ഒ.എം യൂസഫ് എന്നിവർ സംബന്ധിക്കും.
24 തിങ്കളാഴ്ച സയ്യിദ് യഹിയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
ബംബ്രാണ മുദരിസ് ജുനൈദ് ഫൈസി അധ്യക്ഷനാകും.
പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തും.
എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര, കുമ്പള മേഖല പ്രസിഡന്റ് റിയാസ് മാസ്റ്റർ, സെക്രട്ടറി ഉനൈസ് അസ്നവി, മൂസ ഹാജി ബന്ദിയോട്, എന്നിവർ സംബന്ധിക്കും.
സമാപനം സയ്യിദ് കെ.എസ് ശമീം തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും.
കബീർ ഫൈസി പെരിങ്കടി അധ്യക്ഷനാകും.
സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
മൂസ മുസ്‌ലിയാർ സാലത്തടുക്ക, കുമ്പോൽ വലിയ ജമാഅത്ത് പ്രസിഡൻ്റ് മുസ്തഫ ഹാജി, അബൂബക്കർ സാലുദ് നിസാമി, കണ്ണൂർ അബ്ദുല്ല മാസ്റ്റർ, മൂസ ഹാജി കോഹിനൂർ, ഷാഫി ഹാജി മീപിരി, ഗഫൂർ ഹാജി എരിയാൽ, ഇസുദീൻ ഹാജി തുടങ്ങിയവർ സംബന്ധിക്കും.
വാർത്ത സമ്മേളനത്തിൽ
സ്വാഗതസംഘം ചെയർമാൻ കെ.ബി അബൂബക്കർ, കൺവീനർ അബ്ദുല്ല മീരാൻ കുഞ്ഞി ഹാജി, ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് യു.കെ കാദർ, മജ്ലിസുന്നൂർ ശാഖ അമീർ ഹസൈനാർ, എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റർ ഭാരവാഹി മഹമൂദ് ഉളുവാർ എന്നിവർ സംബന്ധിച്ചു