
മുന്നാട്.വനം വകുപ്പ് കാസർകോട് സാമൂഹ്യ വനവൽക്കരണ വിഭാഗം മുന്നാട് പീപ്പിൾസ് കോ: ഓപ്പറേറ്റീവ് കോളജ് എൻ.എസ്. എസ് എന്നിവയുടെ സഹകരണത്തോടെ കാട്ടുതീ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.
ബേഡഡുക്ക പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി. വരദ രാജ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ അധ്യക്ഷനായി.
കോളജ് പ്രിൻസിപ്പൽ ഡോ.സി. കെ ലൂക്കോസ് മുഖ്യാതിഥിയായിരുന്നു.
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ – ഇടപെടലും സാധ്യതകളും എന്ന വിഷയത്തിൽ കെ.എം അനൂപ് ക്ലാസെടുത്തു. എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ എം..ടി ബിജുമോൻ, സുരേഷ് പയ്യങ്ങാനം, സൊസൈറ്റി സെക്രട്ടറി ഇ.കെ. രാജേഷ് കുമാർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ.കെ ബാലകൃഷ്ണൻ കെ.ആർ വിജയനാഥ് എം.സുന്ദരൻ,എൻ. എസ്.എസ് വളണ്ടിയർ സെക്രട്ടറി എം.അഭിജിത്ത് എന്നിവർ സംസാരിച്ചു.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.ശ്രീലത സ്വാഗതവും ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം. ജെ അഞ്ജു നന്ദിയും പറഞ്ഞു.