
കുമ്പള.എസ്.എസ്.എഫ് മഞ്ചേശ്വരം ഡിവിഷൻ സമ്മേളനം സ്ഥാപക ദിനമായ ഏപ്രിൽ 29ന് “സെലബ്രൈറ്റിങ് ഹ്യുമാനിറ്റി “
ശരികളുടെ ആഘോഷം
എന്ന പ്രമേയത്തിൽ കോളിയൂർ പദവ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന്
ഡിവിഷൻ ഭാരവാഹികൾ വാർത്താ സമ്മേളത്തിൽ അറിയിച്ചു.
ലഹരിക്കെതിരെ കഴിഞ്ഞ ജനുവരിയിൽ ”അധികാരികളെ നിങ്ങളാണ് പ്രതി” എന്ന ശീർഷകത്തിൽ നടന്ന ഒന്നാംഘട്ട ലഹരി സൈബർ ക്രൈമുകൾക്കെതിരെയുള്ള സമര പരിപാടികൾക്ക് ശേഷം നടക്കുന്ന രണ്ടാംഘട്ട സമരമാണ് കേരളത്തിലെ 125 കേന്ദ്രങ്ങളിൽ ഡിവിഷൻ സമ്മേളനങ്ങൾ.
സമൂഹം ഏറെ ആശങ്കയോടെ ഉറ്റുനോക്കുന്ന വിദ്യാഥിത്വത്തിൽൽ ഏറെ പ്രതീക്ഷയുണ്ട് എന്ന ആശയമാണ് സമ്മേളനം മുന്നോട്ടുവെക്കുന്നത്.
വൈകിട്ട് 4ന് നടക്കുന്ന വിദ്യാർഥി റാലിയിൽ എട്ട് സെക്ടറുകളിൽ നിന്നായി 800 പ്രതിനിധികൾ പങ്കെടുക്കും.
തുടർന്ന് നടക്കുന്ന സമ്മേളനം കേരള മുസ് ലിം ജമാഅത്ത് കാസർകോട് ജില്ലാ വൈസ് പ്രസിഡൻ്റ് മൂസൽ മദനി അൽ ബിഷാറ ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ധീൻ സഅദി അൽ ബുഖാരി, എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി മുനവ്വിർ അമാനി, ജില്ലാ സെക്രട്ടറി ഖാദർ സഖാഫി,
തുടങ്ങിയവർ സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ എസ്.എസ്.എഫ് ഡിവിഷൻ പ്രസിഡന്റ് അഡ്വ.സയ്യിദ് മുഈനുദ്ധീൻ അൽ ഹാദി, ജന.സെക്രട്ടറി മുനീർ മള്ഹർ,
ഫിനാൻസ് സെക്രട്ടറി സമദ് ഹിമമി, കലാലയം സെക്രട്ടറി അസീം സഅദി,എന്നിവർ സംബന്ധിച്ചു.