
കുമ്പള.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയെ തുടർന്ന് കൊടിയമ്മ പാലത്തിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വാഹന, കാൽനടയാത്രക്കാർക്ക് ദുരിതമായതോടെ ഇത് അടിയന്തിരമായി നീക്കം ചെയ്യണമെന്
മോട്ടോർ തൊഴിലാളി യൂണിയൻ എസ്.ടി.യു കുമ്പള പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫിന് എസ്.ടി.യു നിവേദനം നൽകി.
മദ്റസാ വിദ്യാർഥികളടക്കമുള്ളവർ
ചെളിവെള്ളം കടന്നാണ് ഇതുവഴി പോകുന്നത്.
മഴക്കാലം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ രൂക്ഷമാകും.
പ്രശ്നത്തിന് ശാശ്വത പരിഹാരം വേണമെന്നും, മഴ വെള്ളം ഒഴുക്കിവിടാൻ ഡ്രൈനേജ് ഉൾപ്പെടെ നന്നാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഈക്കാര്യത്തിൽ വാർഡ് മെമ്പറുടെ നിസംഗത പ്രതിഷേധാർഹമാണെന്നും എസ്.ടി.യു കുറ്റപ്പെടുത്തി.
അബ്ദുൽ കാദർ പി.ബി, നിസാം ചോനമ്പാടി എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.