
കുമ്പള.കുമ്പള ടൗണിൽ ട്രാഫിക് പരിഷ്ക്കരണത്തിൻ്റെ ഭാഗമായി പഞ്ചായത്ത് നിർമിച്ച ബസ് വെയിറ്റിങ് ഷെൽട്ടർ പ്രവൃത്തിയിൽ അഴിമതി ആരോപണം ഉന്നയിക്കുന്നത് അസൂയാലുക്കളാണെന്നും, തെരഞ്ഞെടുപ്പ് എത്തിയ ഘട്ടത്തിൽ ഒന്നും നടക്കാൻ പാടില്ലെന്ന് ചിന്തിക്കുന്ന ഒറ്റുകാരാണെന്നും
എസ്.ടി.യു കുമ്പള യൂണിറ്റ്
അടിയന്തിര യോഗം വിലയിരുത്തി.
ബി.ജെ.പിയും സി.പി.എമ്മും ചില തൽപ്പര കക്ഷികളും ചേർന്ന് നടത്തുന്ന പാതിരാ നാടകത്തിന് അൽപ്പായുസ് മാത്രമേ ഉണ്ടാകൂ.
ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല.
എസ്.ടി.യു പ്രവർത്തകർ ഒറ്റക്കെട്ടായി പാർട്ടിക്കൊപ്പം ശക്തമായി നിലകൊള്ളുമെന്നും യോഗം വ്യക്തമാക്കി.
തൊഴിലാളികൾക്കുള്ള സേഫ്റ്റി സ്കീം പദ്ധതി യോഗം ചർച്ച ചെയ്തു.
എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ല വൈസ് പ്രസിഡൻ്റ് ഹസൈനാർ തെക്കലിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മുസ് ലിം ലീഗ് മണ്ഡല ജനറൽ സെക്രട്ടറി എ.കെ ആരിഫ്, മുസ് ലിം ലീഗ് ജില്ലാപ്രവർത്തക സമിതി അംഗം അഷ്റഫ് കാർള, മുസ് ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡൻ്റ് ബി.എൻ മുഹമ്മദ് അലി എസ്.ടി.യു മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി നിസാം ചോനമ്പാടി പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികൾ, എസ്.ടി.യു യൂനിറ്റ് ഭാരവാഹികൾ, എന്നിവർ സംസാരിച്ചു