
കുമ്പള.കുമ്പള പഞ്ചായത്ത് ഓഫീസിലേക്ക് ചില തൊഴിലാളികൾ ചേർന്ന് നടത്തുന്ന പ്രതിഷേധമാർച്ചിൽ കുമ്പളയിലെ മുഴുവൻ ഓട്ടോ തൊഴിലാളികളും പങ്കെടുക്കുമെന്ന പ്രചാരണം തെറ്റാണെന്നും
സി.ഐ.ടി.യു, ബി.എം.എസ്
തൊഴിലാളികൾ സംയുക്തമായി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ച് കുമ്പളയിൽ പുതിയ രാഷ്ട്രീയ ബന്ധവത്തിന് സി.പി.എം തയ്യാറെടുക്കുകയാണെന്നും എസ്.ടി.യു മോട്ടോർ തൊഴിലാളി ഫെഡറേഷൻ കുമ്പള യൂനിറ്റ് യോഗം ആരോപിച്ചു.
വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കുമ്പളയിൽ രൂപപ്പെടാൻ പോകുന്ന സി.പി.എം – ബി.ജെ.പി ധാരണയുടെ റിഹേഴ്സൽ പാവപ്പെട്ട ഓട്ടോ തൊഴിലാളികളെ ഉപയോഗപ്പെടുത്തി നടത്തുകയാണ്. ഓട്ടോസ്റ്റാൻഡിൻ്റെ ഇത്രയും കാലമില്ലാത്ത ശോചനീയാവസ്ഥ ഇപ്പോൾ എങ്ങിനെ വന്നുവെന്ന് സമരത്തിന് തയ്യാറെടുക്കുന്നവർ വ്യക്തമാക്കണം.
മുഴുവൻ തൊഴിലാളികളും മാർച്ചിൽ പങ്കെടുക്കുമെന്ന പ്രചാരണം തെറ്റാണ്.
കുമ്പള പഞ്ചായത്ത് പരിധിയിലെ ഓട്ടോ സ്റ്റാൻഡിൽ തൊഴിലാളികൾ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടെങ്കിൽ പരിഹരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ യൂസുഫ് എസ്.ടി.യു നേതാക്കൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
ഇത്തരം രാഷ്ട്രീയ സമരങ്ങളെ ജനസമക്ഷത്തിൽ എസ്.ടി.യു തുറന്നു കാട്ടുമെന്നും, സമരവുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികൾ വഞ്ചിതരാകരുതെന്നും എസ്.ടി.യു നേതാക്കൾ പറഞ്ഞു.
യോഗത്തിൽ എസ്.ടി.യു യൂണിറ്റ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ പുണ്ടികട്ട അധ്യക്ഷത വഹിച്ചു.
എസ്.ടി.യു മോട്ടോർ ഫെഡറേഷൻ ജില്ലാ സെക്രട്ടറി നിസാം ചോനമ്പാടി,നൗഷാദ് കുമ്പള,രിഫായി, ഇക്രം പെർവാഡ്, സൈഫുദ്ദീൻ കൊപ്പളം, കരീം പെർവാഡ്, ഇബ്രാഹിം പെർവാഡ്
എന്നിവർ സംസാരിച്ചു