
മൊഗ്രാൽ പുത്തൂർ: ഞായറാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടി മിന്നലിൽ മൊഗ്രാൽ പുത്തൂരിൽ കനത്ത നാശനഷ്ടം.
പുത്തൂർ വില്ലേജിലെ ചായിത്തോട്ടം ഹൗസിൽ റഷീദ്, സഹോദരൻ സഫ്റാദ് എന്നിവരുടെ വീടുകളിലേക്കാണ് ഇടി മിന്നലേമേറ്റത്.
ഇലക്ട്രിക്ക് ഉപകരണങ്ങൾ, വൈദ്യുതി മീറ്റർ എന്നിവ കത്തി നശിച്ചു.
കുട്ടികളടക്കമുള്ളവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
രണ്ട് വീടുകളിലുമായി രണ്ട് ലക്ഷത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ റഷീദ് പറഞ്ഞു.
ഇടിമിന്നലിൽ പ്രദേശത്തെ മറ്റു വീടുകളിലെയും ഇലക്ട്രിക് ഉപകരണങ്ങൾക്കും മറ്റും കേടുപാട് സംഭവിച്ചു