
മംഗളൂരു.ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാള്‍ സയ്യിദ് മുഹമ്മദ് ശരീഫുല്‍ മദനി 432-ാം വാര്‍ഷിക 22ാംമത് പഞ്ച വാര്‍ഷിക ഉറൂസിന് പ്രൗഢ തുടക്കം.
സയ്യിദ് അതാഉള്ള തങ്ങൾ ഉദ്യാവരം പ്രാരംഭ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഉള്ളാള്‍ ഖാസിയും ഇന്ത്യന്‍ ഗ്രാന്റ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയിൽ കർണ്ണാടക ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലി ബാഫഖീഹ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് അഷ്റഫ് അസ്സഖാഫ് തങ്ങൾ ആദൂർ, സയ്യിദ് അബ്ദുറഹ്മാൻ മസ്ഊദ് തങ്ങൾ കൂറ, കർണ്ണാടക സ്പീക്കർ യു ടി ഖാദർ, ദർഗാ പ്രസിഡൻ്റ് ഹനീഫ് ഹാജി ഉള്ളാൾ, ഹുസൈൻ സഅദി
കെ.സി റോഡ്, കണച്ചൂർ മോണു ഹാജി, അബൂസുഫ്യാൻ മദനി, അബ്ദുറഷീദ് സഖാഫി കക്കിഞ്ച, സിദ്ദീഖ് മോണ്ടുഗോളി, കന്തൽ സൂഫി മദനി തുടങ്ങിയവർ സംബന്ധിച്ചു.
ദർഗ്ഗാ കമ്മറ്റി പ്രസിഡൻ്റ് ഹനീഫ് ഹാജി ആമുഖ സന്ദേശവും ജന.സെക്രട്ടറി ശിഹാബുദ്ധീൻ സഖാഫി ഉള്ളാൾ സ്വാഗതവും പറഞ്ഞു.
തുടർന്നുള്ള ദിവസങ്ങളിലെ വിവിധ പരിപാടികളിൽ സമസ്ത പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, കര്‍ണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ, ഉപമുഖ്യമന്ത്രി ഡി. കെ ശിവകുമാര്‍, സ്പീകര്‍ യു.ടി ഖാദര്‍, സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുല്‍ റഹ്‌മാന്‍ സഖാഫി, തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്ത്യയിലെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ ഉള്ളാളിലെ ഉറൂസിന് കേരള-കര്‍ണാടക സംസ്ഥാനങ്ങള്‍ക്ക് പുറമെ ഇന്ത്യയുടെ മറ്റ് കേന്ദ്രങ്ങളില്‍ നിന്നടക്കം ദിനംപ്രതി പതിനായിരങ്ങളാണ് സംഗമിക്കുന്നത്.
ഉറൂസിൻ്റെ ഭാഗമായി മഖാം സിയാറത്ത്, ദിക്‌റ് മജ്‌ലിസ്, ഉദ്ഘാടന സെഷന്‍, മദനി മൗലിദ് സദസ്, മദനി സംഗമം, സയ്യിദ് മദനി ഗ്രാന്റ് മസ്ജിദ് ശിലാസ്ഥാപനം, സ്റ്റുഡന്‍സ് സമ്മിറ്റ്, ആദരിക്കല്‍ ചടങ്ങ്, താജുല്‍ ഉലമ സയ്യിദ് അബ്ദുറഹ്‌മാന്‍ അല്‍ ബുഖാരി (കൂറാതങ്ങള്‍) അനുസ്മരണം, പ്രവാസി പ്രതിനിധി സമ്മേളനം, ശരീഅത്ത് കോളേജ് ആൻഡ് ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ് പ്രോഗ്രാം, അല്‍ കനഫ് അലുംനി സംഗമം, സയ്യിദ് മദനി നാഷണല്‍ പീസ് കോഫറന്‍സ്, നഅതേ ശരീഫ്, ബുര്‍ദ്ദാസ്വാദനം, മുഅല്ലിം സമ്മേളനം, സനദ് ദാനം, ദഅവാ കോളേജ് കോഫറന്‍സ്, മതപ്രഭാഷണം, സമാപന സംഗമം, സാമൂഹിക രാഷ്ട്രീയ മഹാ സംഗമം, സന്തല്‍, അദാനം എന്നീ പരിപാടികള്‍ നടക്കുന്നുണ്ട്. പതിനായിരങ്ങൾക്കുള്ള അന്നദാനത്തോടെ മെയ് 18ന് സമാപിക്കും.