
ന്യൂഡൽഹി.വഖഫ് നിയമ ഭേദഗതി ചോദ്യം ചെയ്ത് കൊണ്ടുള്ള ഹർജിയിൽ നിർണായക വാദവുമായി സുപ്രീം കോടതി.
കോടതികൾ വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കൾ,
അവ വഖഫ് മുഖേനയുള്ളതോ, ആധാരം മുഖേനയുള്ളതോ ആകട്ടെ, ഡീ-നോട്ടിഫൈ ചെയ്യാൻ പാടില്ലെന്നാണ് നിർദേശം.
നിലവിലെ വഖഫ് സ്വത്തുക്കൾ അതല്ലാതാക്കരുതെന്ന് കോടതി നിർദേശിച്ചു.
കോടതി വഖഫായി പ്രഖ്യാപിച്ച സ്വത്ത് വഖഫ് അല്ലെന്ന് പ്രഖ്യാപിക്കാൻ ആകില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
സ്വത്തുക്കളിൽ നിലവിലെ സ്ഥിതി തുടരണം. വഖഫ് ബോർഡുകളിലെയും സെൻട്രൽ വഖഫ് കൗൺസിലിലെയും എക്സ്-ഒഫീഷ്യോ അംഗങ്ങൾ ഒഴികെ എല്ലാവരും മുസ്‌ലിംകളായിരിക്കണമെന്നും കോടതി നിർദേശിച്ചു. വഖഫ് സ്വത്ത് സർക്കാർ ഭൂമിയാണോ എന്ന് കലക്ടർ അന്വേഷണം നടത്തുന്ന കാലയളവിൽ അവ വഖഫ് ആയി കണക്കാക്കില്ലെന്ന നിയമത്തിലെ വ്യവസ്ഥ പ്രാബല്യത്തിൽ വരുത്താനാവില്ലെന്നും കോടതി വ്യക്തമാക്കി.
കലക്ടർമാർക്ക് നിയമനടപടിയുമായി മുന്നോട്ടുപോകാം.
എന്നാൽ തീരുമാനം എടുക്കുന്നത് കോടതിയാവും എന്നും സുപ്രിംകോടതി അറിയിച്ചു. വർഷങ്ങൾ പഴക്കമുള്ള രേഖകൾ ഇല്ലാത്ത ഭൂമി എങ്ങനെ സർക്കാർ ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു. ഉപയോഗം വഴി വഖഫായ ഭൂമികൾ അതല്ലാതാക്കിയാൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും കോടതി ആശങ്കപ്പെടുന്നതായും കോടതി വിലയിരുത്തി.ഹരജികളിൽ നാളെയും വാദം തുടരും. ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടർവാദം ആരംഭിക്കും.